Sunday, June 24, 2012

The worst Tragedy of 2012

A 4 yearold girl Mahi of  HNariyana India died after 60 hours after her getting trapped in a Borewell.

This is not the first time this kind of accidents happens in the northern states of India.

It kooks a regular feature every year to place every kid loving Indians in Agony.Pethaps this was the reason why a Malayalam movie producer was compelled to make a Movie MOLUTTI years back.The details of the news as well as a photograph of the cute girl is enclosed with this Blog.After reading the news on internet I dont have much of a mood to write a detailed Blog.My state of mind is a kind of  what is called "Dharmika Rosham" in Malayalam towards the careless parents &mostly towards the Government for not taking any remedial security measures to avoid recurrence of such incidents despite sufficient instances are available to quote from time imemorial.

                                         SreedharanMundanat
                                          24th June 2012

പ്രാര്‍ത്ഥനകള്‍ വിഫലം; മഹി മരിച്ചു

Published on  24 Jun 2012

ഗുഡ്ഗാവ്: ഹരിയാണയിലെ മാനേസറിനടുത്ത ഖോ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ മഹി എന്ന ബാലിക മരിച്ചു. 80 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ മഹിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെടുത്ത ഉടന്‍ കുട്ടിയെ സൈനിക ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് കൊണ്ടു പോയിരുന്നു.

മഹിയെ രക്ഷിക്കാനായി സമാന്തരമായി കുഴിച്ച കിണറില്‍നിന്ന് കുഴല്‍ക്കിണറിലേക്ക് നിര്‍മിച്ച തുരങ്കത്തില്‍ വന്‍ പാറ കണ്ടെത്തിയതോടെ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം അക്ഷരാര്‍ഥത്തില്‍ വഴിമുട്ടിയിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ദിവസം മുതല്‍ കുട്ടിക്ക് ഓക്‌സിജന്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു. നാലാം പിറന്നാള്‍ ആഘോഷിക്കവെ ജൂണ്‍ 20ന ന് രാത്രി 11 മണിക്കാണ് മഹി ഉപാധ്യായ 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. തുടര്‍ന്ന് രണ്ടുമണിക്കൂര്‍മാത്രമാണ് കുട്ടി സംസാരിച്ചത്.

സൈന്യം, പോലീസ്, ദേശീയ സുരക്ഷാഗാര്‍ഡ്(എന്‍.എസ്.ജി), അഗ്‌നിശമനസേന, ഗുഡ്ഗാവ് പ്രാദേശിക ഭരണകൂടങ്ങള്‍, ഗുഡ്ഗാവ് മെട്രോറെയില്‍ സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മെട്രോയുടെ പില്ലറുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുക്കുന്ന ഭീമന്‍ ഡ്രില്‍ മെഷീന്‍ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ മണ്ണെടുത്തത്. ഗ്രൗണ്ട് പെനട്രേറ്റിങ് റാഡാര്‍ സംവിധാന(ജി.പി.ആര്‍.എസ്.)ത്തിന്റെ സഹായവും തേടിയിരുന്നു.

ദേശീയപാത എട്ടിനുസമീപം മനേസര്‍ ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ടൗണ്‍ഷിപ്പിനടുത്തുള്ള കുഴല്‍ക്കിണറിലാണ് കുട്ടി അകപ്പെട്ടുപോയത്. കുഴല്‍ക്കിണര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ ഡല്‍ഹിയിലെ നജഫ്ഗഡ് സ്വദേശി രോഹ്താഷ് സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. യു.പി.യിലെ അലിഗഢ്‌സ്വദേശി നീരജ് ഉപാധ്യായയുടെ മകളാണ് മഹി. മനേസറിലെ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായ നീരജ്, ഭാര്യ സോണിയക്കൊപ്പം കാസന്‍വില്ലേജിലാണ് താമസിക്കുന്നത്. മഹിക്ക് രണ്ടുവയസ്സുള്ള അനുജത്തിയുമുണ്ട്.



more...
Click Here!!

No comments:

Post a Comment